Latest NewsIndia

തിക്കിലും തിരക്കിലും പെട്ട ആശ ബോസ്‌ലെയുടെ രക്ഷയ്‌ക്കെത്തിയത് സ്മൃതി ഇറാനി

പ്രൗഢ ഗംഭീരമായിരുന്ന ചടങ്ങിന് ശേഷം പലരും തിക്കിലും തിരക്കിലും പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. പ്രൗഢ ഗംഭീരമായിരുന്ന ചടങ്ങിന് ശേഷം പലരും തിക്കിലും തിരക്കിലും പെട്ടു. അതില്‍ ഒരാളായിരുന്നു പ്രശസ്ത ബോളിവുഡ് ഗായികയായ ആശ ബോസ്ലെ. എന്നാല്‍ തന്റെ രക്ഷയ്‌ക്കെത്തിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണെന്ന് ആശ ബോസ്ലെ ട്വീറ്റ് ചെയ്തു.

‘സത്യപ്രതിജ്ഞാ ചടങ്ങിലെ അത്രയും ഭ്രാന്തമായ തിരക്കിനിടയില്‍ ഞാന്‍ പെട്ട് പോയിരുന്നു. ആരും സഹായിക്കാനെത്തിയില്ലെങ്കിലും എന്റെ അവസ്ഥ കണ്ട സ്മൃതി ഇറാനി എന്നെ സഹായിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ചു. അവര്‍ കരുതലുളളവരാണ്. അതുകൊണ്ടാണ് അവര്‍ ജയിച്ചത്,’ ആശ ബോസ്ലെ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. രാഷ്ട്രപതി ഭവന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ കൃത്യം ഏഴ് മണിക്ക് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ.

shortlink

Related Articles

Post Your Comments

Related Articles


Back to top button