KeralaLatest News

വയനാട്ടിലെ കര്‍ഷക ആത്മഹത്യ: രാഹുല്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി

വയനാട് നീര്‍വാരം സ്വദേശി ദിനേശന്‍ ആണ് കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തത്

ന്യൂഡല്‍ഹി: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ദിുനേശ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു.

വയനാട് നീര്‍വാരം സ്വദേശി ദിനേശന്‍ ആണ് കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തത്. ജപ്തി ഭീഷണിയെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി വീട്ടില്‍വച്ച് വിഷം കഴിച്ചതിനെ തുടര്‍ന്ന് ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിയില്‍ വയനാട്ടിലെ എട്ടാമത്തെ കര്‍ഷക ആത്മഹത്യയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button