
മലപ്പുറം: മലപ്പുറം താനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. ഇന്നലെ രാത്രി താനൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് നടപടി.
ബിജെപി സര്‍ക്കാര്‍ രണ്ടാം വട്ടം അധികാരമേല്‍ക്കുന്നതിനായി സത്യപ്രതിജ്ഞ ചൊല്ലിയ ഇന്നലെ താനൂരില്‍ നടന്ന ബിജെപി ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് കുത്തേറ്റിരുന്നു.
താനൂര്‍ സ്വദേശി പ്രണവിനാണ് കുത്തേറ്റത്. ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടയ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇന്നലത്തെ ആക്രമണങ്ങളുമായി ബന്ധപെട്ട് നാല് പേരെ താനൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബിജെപി പ്രവര്‍ത്തകരും രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് പിടിയിലായത്. സംഭവില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
Post Your Comments