Latest NewsIndia

ഡോ.പായലിന്റെ ആത്മഹത്യ, പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; എസ്.സി-എസ്.ടി കമ്മീഷന്‍ കണ്ടെത്തല്‍ ഇങ്ങനെ

ജാതി അധിക്ഷേപം മൂലം മുംബൈ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഡോ പായല്‍ താഡ്വിയുടെ ആത്മഹത്യ അന്വേഷിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മിഷന്റെ കണ്ടെത്തല്‍. ഡോ. പായല്‍ ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് തെളിവു ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി.പായലിന്റെ മൃതദേഹം കണ്ടെത്തിയ ശേഷം അഞ്ച് മണിക്കൂറിന് ശേഷമാണ് മുറി സീല്‍ ചെയ്തത്. ഇത് മൂലം തെളിവുകള്‍ നശിച്ചിരിക്കാം.

മൃതദേഹത്തിന്റെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേറ്റതിന്റെ അടയാളങ്ങള്‍ കണ്ടെത്തുകയും മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ സംശയമുന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഫോറന്‍സിക് പരിശോധനയിലൂടെ വിശദമായ തെളിവ് ശേഖരണം നടത്തണമെന്നും കമ്മിഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

2018 ലെ ഭേദഗതിപ്രകാരമുള്ള അഞ്ച് വകുപ്പുകളെങ്കിലും പട്ടിക ജാതി പീഡനത്തിന്റെ പേരില്‍ ചുമത്തേണ്ടതാണ്. ഇതനുസരിച്ച് കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് 10 വര്‍ഷം തടവുശിക്ഷ ലഭിക്കും. എന്നാല്‍ 1989 ലെ നിയമപ്രകാരം നിസ്സാര വകുപ്പുകളാണ് ചുമത്തിയത്. കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.

shortlink

Post Your Comments


Back to top button