റെസ്റ്റൊറെന്റിലെ കിച്ചന് സിങ്കിൽ കുളിക്കുന്ന ജീവനക്കാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. അമേരിക്കയിലെ പ്രമുഖ റെസ്റ്റൊറെന്റ് നെറ്റ്വര്ക്കായ വിന്‍ഡീസിന്റെ കിച്ചൻ സിങ്കിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍ വൈറലായതോടെ ജീവനക്കാനെ ഒടുവില്‍ വിന്‍ഡീസ് പിരിച്ചുവിട്ടു.
കിച്ചൻ സിങ്കില്‍ സോപ്പുവെള്ളം നിറച്ച് പതപ്പിച്ചായിരുന്നു ഇയാളുടെ കുളി. റെസ്റ്റൊറെന്റിലെ സഹജീവനക്കാരാണ് ഇയാള്‍ ബത്ത് ടബ്ബില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിന്‍ഡീസില്‍നിന്നും ഭക്ഷണം കഴിക്കാന്‍ ഇനിയൊരിക്കലും ഞാന്‍ സജസ്റ്റ് ചെയ്യില്ല എന്ന കുറിപ്പോടുകൂടി ഹാര്‍ലി ലീച്ച് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ഇത് വന്നതോടുകൂടിയാണ് അധികൃതർ ഇയാൾക്കെതിരെ നടപടിയെടുത്തത്. 16,000 പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ജീവനക്കാരനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളും വീഡിയോക്കടിയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.
Post Your Comments