Latest NewsIndia

മോദി മന്ത്രിസഭയിൽ വി. മുരളീധരന് രണ്ട് വകുപ്പുകൾ

ഡൽഹി : മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. മലയാളിയായ വി. മുരളീധരന് രണ്ട് വകുപ്പുകൾ നൽകി. വിദേശകാര്യ പാർലമെന്ററി വകുപ്പുകളിൽ സഹമന്ത്രി സ്ഥാനമാണ് മുരളീധരന്. ബിജെപി നേതാവും മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവുമാണ് മുരളീധരൻ. അതേസമയം വിമാന ടിക്കറ്റുകൾക്ക് നിരക്ക് കുറയ്ക്കുമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

തലശേരി സ്വദേശിയായ വി. മുരളീധരന്‍ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ബി.ജെ.പി.യിലും ആര്‍.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്രമോദിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്‌റു യുവകേന്ദ്രയുടെ ചെയര്‍മാനായും വി. മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button