പെറു : ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. ടോള്‍ വിരുദ്ധ പ്രക്ഷോഭം നയിക്കുന്നവരും പൊലീസുമാണ് ഏറ്റുമുട്ടിയത്. പെറു തലസ്ഥാനമായ ലിമയിലാണ് ഏറ്റുമുട്ടലുണ്ടായത് . ടോള്‍ വര്‍ധനവില്‍ പ്രതിഷേധിച്ച് വടക്കന്‍ പാന്‍ അമേരിക്കന്‍ ഹൈവേ ഉപരോധിക്കുകയായിരുന്ന പ്രതിഷേധക്കാര്‍ക്കു നേരേ പൊലീസ് അക്രമം അഴിച്ച് വിടുകയായിരുന്നു.
ഏറ്റുമുട്ടലില്‍ 12 പേര്‍ അറസ്റ്റിലായി. സമരക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലെറിഞ്ഞു പ്രതിഷേധക്കാര്‍ പോലീസിനെതിരെ തിരിയുകയും ചെയ്തു. ജനങ്ങള്‍ക്കുള്ളതാണ് ഹൈവേ, കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
പ്രതിഷേധം ശക്തമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. സാധാരണക്കാരില്‍ നിന്നും കൊള്ളലാഭം ഈടാക്കാനും കുത്തക കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുമുള്ള ഈ ഒത്തുകളി അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് നാട്ടുതാരുടെ തീരുമാനം
Post Your Comments