കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ 52 കാരനായ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്ന് 159 കിലോമീറ്റര്‍ അകലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമിലെ പാണ്ടുഗ്രാം ഗ്രാമത്തിലെ ശുശീല്‍ മൊണ്ടാല്‍ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ദിവസമാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഉച്ചയ്ക്ക് ശേഷം നടക്കാനിരുന്ന വിജയാഘോഷ യാത്രയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ജയ് ശ്രീ രാം മുദ്രാവാക്യം മുഴക്കിയ ശുശീലിനെ അക്രമികള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തൃണമൂല്‍ വിജയിച്ച ബോള്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വരുന്ന പ്രദേശമാണ് കേതുഗ്രാം. അതേസമയം, തൃണമൂല്‍ ശക്തികേന്ദ്രമായ പണ്ടുഗ്രാമില്‍ ബി.ജെ.പിയ്ക്ക് നൂറ് വോട്ടുകളുടെ ലീഡ് ലഭിച്ചിരുന്നു.
‘ജയ് ശ്രീ രാം’ മുദ്രാവാക്യം ചൊല്ലിക്കൊണ്ട് മതിലില്‍ ബി.ജെ.പി പതാക കെട്ടുകയായിരുന്ന ശുശീലിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലാ കമ്മറ്റി അംഗം അനില്‍ ദത്ത പറഞ്ഞു.
ഇത് ബംഗാളില്‍ പുതുമയല്ലെന്നും ശ്രീരാമന്റെ പേര് ചൊല്ലുന്നത് ഇവിടെ കുറ്റകൃത്യമായാണ് പരിഗണിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
അതേസമയം, കൊലപാതകത്തില്‍ യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്ന് തൃണമൂല്‍ നേതാവ് സ്വപന്‍ ദേബ്നാഥ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ബംഗാളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ബി.ജെ.പി പ്രവര്‍ത്തകനാണ് ശുശീല്‍.
Post Your Comments