തിരുവനന്തപുരം: എസ് ഐ മര്‍ദ്ദിച്ചുവെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷപിച്ചുവെന്നും ഓട്ടോ ഡ്രൈവറുടെ പരാതി. തിരുവല്ലം എസ്‌ഐ വിമല്‍ കുമാറിനെതിരെ കോവളം സ്വദേശിയായ ബിജു ആണ് ആരോപണം ഉന്നയിച്ചത്. മെയ് 13ന് കോവളം അണ്ടര്‍ പാസിന് സമീപത്ത് വച്ചായിരുന്നു സംഭവം. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക മടങ്ങുന്നതിനെ വാഹന പരിശോധനയക്കിടയാണ് ബിജു എസ്‌ഐയുടെ ആക്രമണത്തിന് ഇരയായത്.
വാഹനപരിശോധനയ്ക്കായി എസ്‌ഐയും സംഘവും ബിജുവിന്റെ ഓട്ടോയ്ക്ക് കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബുക്കും പേപ്പറുമായി എത്തിയ ബിജുവിനോട് മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിക്കുകയും ഇത് പരിശോധിക്കുന്നതിനായി ഊതാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ബിജു മദ്യപിച്ച് തെളിഞ്ഞെങ്കിലും വീണ്ടും ഊതിച്ചു.അത് കഴിഞ്ഞപ്പോള്‍ വണ്ടിക്ക് ബ്രേക്കുണ്ടോയെന്നായി ചോദ്യം. ഉണ്ടെന്ന് താന്‍ മറുപടി നല്‍കിയെന്നും ബിജു പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏത് ജാതിക്കാരന്‍ ആണെന്ന് ചോദിച്ചപ്പോള്‍ ഹരിജന്‍ ആണെന്ന് പറഞ്ഞു.ഇതോടെ എസ്‌ഐ അസഭ്യം പറയാന്‍ തുടങ്ങിയെന്നും കരണത്തടിച്ചെന്നും ബിജു പറഞ്ഞു. തുടര്‍ന്ന് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടു പോയി. മര്‍ദ്ദിച്ചതായി പുറത്ത് പറഞ്ഞാല്‍ പോലീസിനെ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് കാണിച്ച് കേസെടുക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തുമെന്നു പറഞ്ഞതായും ബിജു പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ലാത്തി കൊണ്ട് വയറ്റില്‍ കുത്തേറ്റ ബിജു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
Post Your Comments