KeralaLatest News

ആകാശവാണിയുടെ പെണ്‍ശബ്ദം സുഷമ വിജയലക്ഷ്മി വിരമിക്കുന്നു

ആകാശവാണിയുടെ പെണ്‍ശബ്ദം സുഷമ വിജയലക്ഷ്മി നാല്‍പത് വര്‍ഷത്തെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. അറുപതാം വയസ്സിലാണ് സുഷമ വിജയലക്ഷ്മി വാര്‍ത്തകളുടെ ലോകത്ത് നിന്ന് വിരമിക്കുന്നത്. 1980 നവംബറില്‍ എംഎക്ക് പഠിക്കുമ്പോഴാണ് അനൗണ്‍സറായി ജോലിയില്‍ പ്രവേശിക്കുന്നത്. 94ല്‍ രാമചന്ദ്രന്‍ റിട്ടയര്‍ ആയ ഒഴിവിലാണ് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്നര പതിറ്റാണ്ടു കാലം തിരുവനന്തപുരം നിലയത്തിലെ പ്രധാന ന്യൂസ് റീഡറായി.

സ്ത്രീകളെല്ലാം മികച്ചവരാണ്. അവര്‍ക്ക് ചിന്തിക്കാനുള്ള കഴിവും ഇച്ഛാശക്തിയും ദൈവം വേണ്ടുവോളം കൊടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെ ഒന്നും നേടാന്‍ ആഗ്രഹിക്കരുത്. സ്വന്തം പ്രതിഭാ ബലത്തിലും മനോബലത്തിലും വിജയം കണ്ടെത്തണം. നന്നായി ഗ്യഹപാഠം ചെയ്ത് ശ്രോതാക്കള്‍ക്ക് ആവശ്യമായ അറിവുകള്‍ പങ്കുവെക്കുന്ന അവതരണമാണ് ആവശ്യമെന്ന് മുൻപ് ഒരു അഭിമുഖത്തിൽ സുഷമ വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button