ന്യൂ ഡൽഹി : സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന്‍ എംപി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് അദ്ദേഹം. മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമാണ് വി.മുരളീധരനുള്ളത് സംഘടനാ തലത്തിലും വലിയ ബന്ധമുള്ള വി മുരളീധരൻ ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു. . ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിസഭയിൽ രണ്ടാമതായി രാജ്‌നാഥ് സിംഗും,മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു
Post Your Comments