കോഴിക്കോട് : യാത്രക്കാരിക്ക് റെയില്‍വേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ട്രെയിന്‍ റദ്ദാക്കിയത് യാത്രക്കാരിയെ കൃത്യസമയത്ത് അറിയിക്കാത്തതിലാണ് നഷ്ടപരിഹാരം വിധിച്ചത്. കോഴിക്കോട് സ്വദേശി അഞ്ജലി നല്‍കിയ കേസിലാണ് വിധി. പരാതിക്കാരിക്ക് ടിക്കറ്റ് ചാര്‍ജായ 1962 രൂപയും 10,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്.
3000 രൂപ കോടതി ചെലവായി നല്‍കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014 ഡിസംബറിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഡിസംബർ 22 ന് കോഴിക്കോട് നിന്നും മധുരയിലേക്ക് പോകുന്നതിന് അഞ്ജലിയും കുടുംബവും ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. വളരെ ബുദ്ധിമുട്ടി യാത്ര ചെയ്ത് തിരിച്ചെത്തി പണം തിരികെ കിട്ടാന്‍ അപേക്ഷ കൊടുത്തപ്പോള്‍ ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന് മുമ്പ് നല്‍കിയില്ലെന്ന് പറഞ്ഞ് പണം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
Post Your Comments