ബാലാക്കോട്ട് വ്യോമാക്രമണം നടന്ന് മൂന്ന് മാസം കഴിയുമ്പോഴും ഇന്ത്യയിൽ നിന്ന് ഏതു നിമിഷവും വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭീതി പാകിസ്ഥാനെ വിട്ടുമാറിയിട്ടില്ല . ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം വ്യോമപാതകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നായിരുന്നു പാകിസ്താന്റെ നിലപാട്. എന്നാൽ എന്നാൽ ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയതോടെ പാകിസ്ഥാൻ ജൂൺ 14 വരെ വീണ്ടും വ്യോമപാതകൾ അടച്ചു കഴിഞ്ഞു . നരേന്ദ്രമോദിക്ക് യാതൊരു വിട്ടുവീഴ്ചയും പാകിസ്താനോടില്ലെന്നാണ് മനസിലാക്കേണ്ടത്.
കഴിഞ്ഞ തവണ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്ന മോദി ഇത്തവണ ബോധപൂർവ്വം പാകിസ്ഥാനെ ഒഴിവാക്കി മറ്റ് അയൽ രാജ്യത്തലവന്മാരെയാണ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് . ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തിൽ കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഭീകര സംഘടനകളെ വളർത്തുന്ന നടപടികൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ചർച്ചയുമില്ലെന്നായിരുന്നു ഇതിന് ഇന്ത്യ നൽകിയ മറുപടി .
ഇനി ഇന്ത്യയുമായി ഒരു ചർച്ച ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് പാക് അധികൃതർ പിന്നീട് വ്യക്തമാക്കിയത് . ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ പരാജയപ്പെടുമെന്നുള്ള ധാരണയിലാണ് പാക് അധികൃതർ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് . എന്നാൽ ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് പാകിസ്ഥാന് അപകടമാണെന്ന രീതിയിൽ പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിരുന്നു . അതിന്റെ തുടർച്ചയാണ് വ്യോമപാത നിരോധനം .
എന്നാൽ ജയിച്ച ശേഷം ടെലിഫോണിലും , ട്വിറ്ററിലും മോദിയെ ഇമ്രാൻ ഖാൻ അഭിനന്ദനം അറിയിച്ചതും , തന്നെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കുമെന്ന ചിന്തയിലായിരുന്നു . അതു വഴി ഇന്ത്യയുമായി ചർച്ച നടത്താമെന്ന കണക്കുകൂട്ടലും ഇമ്രാൻ ഖാന് ഉണ്ടായിരുന്നു .എന്നാൽ അതുണ്ടാകാത്തതോടെ നിരാശയിലാണ് ഇമ്രാൻ. ഇന്ത്യയുമായി പങ്കിടുന്ന വ്യോമപാതകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാകിസ്ഥാൻ അടച്ചിട്ടിരിക്കുന്നത് . ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകൾ നേരത്തെ തന്നെ തുറന്നിരുന്നു.
ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പാകിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചത് . എന്നാൽ നരേന്ദ്രമോദി അധികാരത്തിൽ വരുമെന്ന് ഉറപ്പായതോടെയാണ് ജൂൺ 14 വരെ നിരോധനം നീട്ടിയത് .പുൽവാമ ഭീകരാക്രമണത്തിന്റെ പക തീർത്ത് ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയതിന്റെ ഭയം മാറാത്ത പാകിസ്ഥാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതിനു മുൻപ് തന്നെ തങ്ങളുടെ പോർവിമാനങ്ങൾ പോലും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു .
അപകടകരമായ പ്രതിരോധമാണ് ഇന്ത്യ പിന്തുടരുകയെന്നും , ബിജെപി യുടെ മുൻ പ്രധാനമന്ത്രി വാജ്പേയിയെ പോലെയല്ല നരേന്ദ്രമോദിയെന്നുമാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ . മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും , പറയുന്ന മാദ്ധ്യമങ്ങൾ സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പങ്കു വയ്ക്കുന്നുണ്ട്.ബാലാക്കോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാനിലെ മൂന്ന് സേനകളും പൂർണ്ണ സജ്ജമാണ് . കഴിഞ്ഞ ആഴ്ച്ചയിൽ പോലും പാക് സേന നടത്തിയത് വൻ ആക്രമണം എങ്ങനെ നേരിടാമെന്ന പരിശീലനമാണ് .
Post Your Comments