Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കർഷകർ തൃശൂർ ജില്ലാ കലക്ടറേ ഉപരോധിച്ചു.

തൃശൂർ: പട്ടയം നൽകണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ല കലക്ടര്‍ ടി.വി അനുപമയെ മലയോര കര്‍ഷകര്‍ ഉപരോധിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിൽ നിന്നെത്തിയ കർഷകരാണ് കലക്ടറെ ഉപരോധിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം ലഭ്യമാക്കുമെന്ന് ഉറപ്പ് കിട്ടിയതോടെ ഉച്ചയ്ക്ക് കര്‍ഷകര്‍ സമരം അവസാനിച്ചു.

രാവിലെ പത്തരയോടെ ഉപരോധം ആരംഭിച്ചു. മുൻ കൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് കലക്ടറേറ്റിനു പോലീസ് കാവൽ ഏർപ്പെടുത്തിയിരുനെങ്കിലും കർഷകർ ഓരോരുത്തരായി കലക്ടറേറ്റിന് ഉള്ളിലെത്തുകയായിരുന്നു. പിന്നീട് ജില്ല കലക്ടര്‍ ടി.വി അനുപമയുടെ ഓഫീസിന് പുറത്ത് അഞ്ഞൂറോളം വരുന്ന സമരക്കാർ കുത്തിയിരിപ്പ് ആരംഭിച്ചു. തുടര്‍ന്ന് കലക്ടര്‍ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പട്ടയം എപ്പോൾ നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടിൽ സമരക്കാര്‍ ഉറച്ചു നിന്നു.

വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന ഉറപ്പ് കലക്ടര്‍ നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button