ദുബായ് : ഗുരുതരമായ ഒരു അപകടത്തില്‍ ചെന്ന് പതിക്കേണ്ടിയിരുന്ന കാറിനെ അതിസാഹസികമായി രക്ഷിച്ച് ഷാര്‍ജ പൊലീസ്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായി വേഗത കുറയ്ക്കാതെ കഴിയാതെ വന്നപ്പോഴാണ് ഡ്രൈവര്‍ പൊലീസിന്റെ സഹായം തേടിയത്. അജ്മാനില്‍ നിന്ന് ദുബായ് എമിറേറ്റ്‌സ് റോഡിലേക്കുള്ള യാത്രയ്ക്കിടെ അബു റഹ്മാനിയ ടണലിനടുത്ത് വെച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
മരണം മുന്നില്‍കണ്ട സമയത്ത് മനഃസാന്നിധ്യം വിടാതെയുള്ള ഡ്രൈവറുടെ പ്രവര്‍ത്തിയാണ് ഒരു വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് ഷാര്‍ജ പൊലീസിലെ സെന്‍ട്രല്‍ ഓപറേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഓപ്പറേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജസ്മിന്‍ ബിന്‍ ഹഡ പറഞ്ഞു. അന്ധാളിച്ചുപോയ ഡ്രൈവര്‍ ഷാര്‍ജ പൊലീസിന്റെ സെന്‍ട്രല്‍ ഓപറേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുകയായിരുന്നു.ഡ്രൈവറുടെ പരിഭ്രമം മാറ്റി അദ്ദേഹത്തെ മാനസികമായ തയ്യാറാക്കുന്നതിനാണ് തങ്ങള്‍ ആദ്യം ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ കുറച്ചു വാഹനങ്ങള്‍ മാത്രമേഉണ്ടായിരുന്നുള്ളൂ അതിനാല്‍ ഒരു വന്‍ദുരന്തമാണ് ഒഴിവായത്.
https://www.instagram.com/p/ByCyokQhs0h/?utm_source=ig_embed
Post Your Comments