റിയാദ്•നാട്ടിലേക്ക് കയറ്റി വിട്ടയാള്‍ കമ്പനിക്കെതിരെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത രണ്ട് മലയാളികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സൗദിയിലെ കമ്പനിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചതിന് മലയാളിയായ ജീവനക്കാരനെ നേരത്തെ എക്സിറ്റില്‍ നാട്ടിലേക്ക് അയച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ ഇയാള്‍ കമ്പനിക്കും മാനേജര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഇത് ഷെയര്‍ ചെയ്ത രണ്ടുപേരാണ് കുടുങ്ങിയത്. പിടിയിലായവര്‍ കണ്ണൂര്‍, പാലക്കാട് സ്വദേശികളാണ്.
ഒരു മണിക്കൂറിനുള്ളില്‍ അറുപതിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഒപ്പം ജോലി ചെയ്തിരുന്ന മലയാളികളായിരുന്നു ഷെയര്‍ ചെയ്തവരില്‍ അധികവും. ഇവരില്‍ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഷെയര്‍ ചെയ്ത കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന.
Post Your Comments