കോഴിക്കോട്: രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു. കോടഞ്ചേരി നൂറാംതോട്ടില്‍ വയലിറക്കത്ത് പുത്തന്‍വീട് ബാബുവിന്റേയും അബിനയുടേയും മകളാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കുട്ടിക്ക് കടുത്ത ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈങ്ങാപ്പുഴയിലെ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. വൈകിട്ടോടെ വീണ്ടും ഛര്‍ദ്ധിയും പനിയും വന്നതിനെ തുടര്‍ന്ന് താമശ്ശേരിയിലെ മദര്‍ മേരി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി മരണപ്പെടുകയായിരുന്നു.
മരണ കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ഇരട്ട കുട്ടികള്‍ക്കും പനിയും ഛര്‍ദ്ധിയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments