Latest NewsIndia

ലാത്തികൊണ്ട് ഓടക്കുഴൽ വായിച്ചാൽ എങ്ങനെയുണ്ടാവും; വീഡിയോ കാണാം

ബംഗളൂരു: കുറ്റവാളികളെ തല്ലാനാണ് പോലീസുകാർ ലാത്തി ഉപയോഗിക്കുന്നത്. എന്നാൽ സർഗ്ഗധനനായ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ കയ്യിൽ ലാത്തി കിട്ടിയാലോ..? ‘ഹൂബ്ലി റൂറൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ചന്ദ്രകാന്ത് ഹുട്ട്ഗെ എന്ന 52-കാരൻ ലാത്തിയെ ഓടക്കുഴലായി മാറ്റി.

ഡിപ്പാർട്ടുമെന്റ് ജനങ്ങളെ വരുതിക്ക് നിർത്താനായി ചന്ദ്രകാന്തിനെ ഏല്പിച്ച ലാത്തിയിൽ അദ്ദേഹം വരുത്തിയ ചില്ലറ പൊടിക്കൈകൾ അതിൽ നിന്നും ഇപ്പോൾ ഗന്ധർവസംഗീതം പൊഴിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു എഡിജിപി ആയ ഭാസ്കർ റാവു തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച മധുരിതമായ ഈ വേണുഗാനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button