കൊല്ലം : കൊല്ലം കടയ്ക്കലില്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സി.ഐ അടക്കം രണ്ട് പൊലീസുകാര്‍ക്കും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ആക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം പൊലീസാണ് മര്‍ദ്ദിച്ചതെന്നും ആക്രമണത്തില്‍ രണ്ട് പല്ലുകള്‍ നഷ്ടമായെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ബിനോയ് ആരോപിച്ചു. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം നസീര്‍ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ഓട്ടോയില്‍ എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ജീപ്പില്‍ കയറ്റി. ജീപ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ചിതറ സ്വദേശികളായ ബിനോയ്, വിഷ്ണു, മനു എന്നിവര്‍ക്കും കടയ്ക്കല്‍ സി.ഐ അടക്കം രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു.
Post Your Comments