കൊച്ചി : തിരുവനന്തപുരം നെയ്യാറ്റിൻകര മാരായമുട്ടത്ത് വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് അനുകൂല നിലപാടുമായി പോലീസ് ഹൈക്കോടതിയിൽ. വീട്ടമ്മയുടെയും മകളുടെയും മരണത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ഭർതൃ പീഡനം എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം കത്തിലില്ല.
വീട്ടിലെ ചുവരിലും ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റേയും ചില ബന്ധുക്കളുടേയും പേരുകള്‍ കരികൊണ്ട് എഴുതിയിട്ടുണ്ട്. ചന്ദ്രൻ, കൃഷ്ണമ്മ, കാശി, ശാന്ത എന്നിവരുടെ പേരുകളാണ് കത്തിൽ പരാമർശിച്ചിട്ടുള്ളത്. മരിച്ച ലേഖയുടെ ഭർത്താവും വൈഷ്ണവിയുടെ അച്ഛനുമാണ് ചന്ദ്രൻ. ഇയാളുടെ അമ്മയാണ് കൃഷ്ണമ്മ. പ്രതികൾ നിലവിൽ ജയിലിൽ കഴിയുകയാണ്.
Post Your Comments