അപരാജിത സാരംഗി. ആ പേര് അധികം ആർക്കും പരിചിതമല്ലായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതു വരെ. 1994 ബാച്ച് ഐഎഎസ് ഓഫിസർ ആയിരുന്നു അപരാജിത സാരംഗി.
മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റ് ജോയിൻ സെക്രട്ടറി ആയിരുന്ന അപരാജിത സാരംഗി 2018 നവംബറിൽ ജോലിയിൽ നിന്നു രാജിവെച്ചു ബിജെപിയിൽ ചേരുകയായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കലും വിജയിച്ചിട്ടില്ലാത്ത കഴിഞ്ഞ തവണ 2 ലക്ഷത്തിൽ അധികം വോട്ടിനു ബിജെപി തോറ്റ ഭുവനേശ്വർ മണ്ഡലം പിടിച്ചെടുക്കാൻ അമിത് ഷാ നിയോഗിച്ചത് ബീഹാർ സ്വദേശിയായ ഈ ഐഎഎസ് ഉദ്യോഗസ്ഥയെയാണ്. ഭുവനേശ്വർ ലോകസഭാ മണ്ഡലം.
1977,1989,1991 സിപിഎം സ്ഥാനാർഥി വിജയിച്ചു എംപിയായ മണ്ഡലം ആണ്. പിന്നീട് 1999 മുതൽ 2014 വരെ തുടർച്ചയായി 4 തവണ ബിജെഡി ആണ് അവിടെ വിജയിച്ചുകൊണ്ടിരുന്നത്..ഒരുകാലത്ത് ഉദ്യോഗസ്ഥതലത്തിൽ ഭുവനേശ്വർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അപരാജിത സാരംഗിയെ ഒരിക്കലും വിജയിക്കാത്ത ആ മണ്ഡലം ഏല്പിച്ച അമിത ഷായുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല.
കടുത്ത മത്സരത്തിനൊടുവിൽ 23839 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അപരാജിത സാരംഗി വിജയിച്ചു.2014 ൽ ബിജെപിക്ക് കിട്ടിയ വോട്ട് 2,49,775.ഇത്തവണ കിട്ടിയത് 4 ,86 ,991 വോട്ടുകൾ. ഒരുകാലത്ത് വിജയിച്ചുകൊണ്ടിരുന്ന സിപിഎം സ്ഥാനാർത്ഥിക്ക് ഇത്തവണ കിട്ടിയ വോട്ട് കേവലം 23026 വോട്ട് മാത്രം. സ്ഥാനാർഥി നിർണയം
ബിജെപി മൂന്നോ നാലോ ഘട്ടമായി ആണ് നടത്തിയത്.
അതും ഓരോ മണ്ഡലങ്ങളും കൃത്യമായി വിശകലനം ചെയ്ത് ആ മണ്ഡലത്തിന് ചേരുന്ന സ്ഥാനാർത്ഥികളെ തന്നെ കണ്ടുപിടിച്ചുകൊണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങൾ പലപ്പോഴും നേരം വെളുക്കുവോളം നീണ്ടു നിന്നു, ഇത് കണ്ട് മാധ്യമങ്ങൾ വാർത്ത കൊടുത്തു ബിജെപിയിൽ സീറ്റിനു വേണ്ടി വൻതർക്കങ്ങൾ ആണെന്ന്
എന്നാൽ അത് രണ്ടു നേതാക്കളുടെ കണക്ക് കൂട്ടൽ ആയിരുന്നു. അമിത്ഷായുടെയും നരേന്ദ്ര മോദിയുടെയും കണക്ക് കൂട്ടൽ. കൂട്ടിയും കിഴിച്ചും കടുകിട തെറ്റാതെയുള്ള സ്ഥാനാർഥി നിർണ്ണയം. ഫലം വന്നപ്പോൾ കണക്ക് പിഴച്ചില്ല.പുതുമുഖ സ്ഥാനാർഥികളായ ഗൗതം ഗംഭീറിനും , സണ്ണി ഡിയോളിനും , തേജസ്വി സൂര്യക്കുമടക്കം വൻവിജയം നേടിക്കൊടുത്തു.
കെ. ആർ. പ്രശാന്ത്
Post Your Comments