ന്യൂഡൽഹി: ലോകകപ്പിൽ എം എസ് ധോണിയെ നാലാം നമ്പറിൽ കളിപ്പിക്കണമെന്ന് വ്യക്തമാക്കി മുൻതാരം നവ്ജോത് സിംഗ് സിദ്ദു. ഏകദിനത്തിൽ കളിക്കാൻ ഏറ്റവും പ്രയാസമുള്ള സ്ഥാനം നാലാമന്റേതാണെന്നും സിദ്ദു പറയുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയാണ് നിലവിലെ സാഹചര്യത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെയാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. നാലാം നമ്പർ ബാറ്റ്സ്മാനായി സെലക്ടർമാർ തിരഞ്ഞെടുത്തത് വിജയ് ശങ്കറെയാണ്. സന്നാഹമത്സരങ്ങളിൽ വിരാട് കോഹ്ലി പരീക്ഷിച്ചതാകട്ടെ കെ എൽ രാഹുലിനെയും. എന്നാൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടി രാഹുല്‍ മികവ് കാട്ടിയെങ്കിലും സ്ഥാനം ഉറപ്പിക്കാനായിട്ടില്ല.
Post Your Comments