ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ റിസോര്‍ട്ടില്‍വച്ച് തമ്മില്‍ത്തല്ലിയ സംഭവത്തില്‍ എംഎല്‍എ ജെ. എന്‍. ഗണേഷിനെതിരായ സസ്പെന്ഷന് നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചു. സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് ഗണേഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനേ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്.
ബെല്ലാരിയിലെ കാന്പിളി എംഎല്‍എയാണ് ജെ.എന്‍. ഗണേഷ്. അതേസമയം, കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന വിമത എംഎല്‍എ കെ. സുധാകര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനെത്തിയത് അവര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
Post Your Comments