Latest NewsIndia

ശൈശവ വിവാഹ നിരക്ക്; ഇന്ത്യയ്ക്ക് ആശ്വാസകരമായ റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യയില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹത്തില്‍ 51% കുറവുണ്ടായതായി റിപ്പോര്‍ട്ട്. ശിശുക്കളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, പ്രസവനിരക്ക്, പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ എട്ട് സൂചകങ്ങള്‍ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്.

കുട്ടികളുടെ ആരോഗ്യം സംബന്ധിക്കുന്ന ചൈല്‍ഡ്ഹുഡ് ഇന്‍ഡക്സില്‍ 137 പോയിന്‍റിന്‍റെ വര്‍ധനവാണ് ഉണ്ടായത്. 2000-ത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പ്രസവനിരക്കില്‍ ഇന്ത്യയില്‍ 2 മില്ല്യണ്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button