Latest NewsKerala

ശബരിമല വിഷയത്തില്‍ നിലപാടിലുറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മുല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പുരുഷന് കിട്ടുന്ന അവകാശം സ്ത്രീക്കും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി നില്‍ക്കില്ല. ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയ പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്നാവശ്യവുമായി സര്‍ക്കാരിനെ
സമീപിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം. തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലക്കലില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം.

പാര്‍ക്കിംഗിലെ പ്രശ്‌നം തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. അതേസമയം ബോസ് ക്യാമ്പ് നിലക്കലില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button