ബെംഗലുരു: പലപ്പോഴും ഔദ്യോഗിക ജീവിതത്തില്‍ പലവിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. ചിലപ്പോള്‍ മനസാക്ഷിക്ക് നിരക്കാത്ത പലകാര്യങ്ങളിലുമായിരിക്കും അത് ചെയ്യേണ്ടിവരിക. എന്നാല്‍ കറകളഞ്ഞ ഒരു ഉദ്യോഗസ്ഥനായി തനിക്ക് ജീവിതാവസാനം വരെ അറിയപ്പെടണമെന്ന ആഗ്രഹമുള്ളതിനാല്‍ സര്‍വീസ് ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഒരു ഐപി എസ് ഓഫീസര്‍.
കര്‍ണ്ണാടക കേഡറിലെ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈയാണ് തന്റെ വൈകാരികമായ രാജിക്കത്ത് പുറത്തുവിട്ടത്. ഒരിക്കലും ആരാലും അഴിമതിക്കാരനെന്നോ കുറ്റവാളിയെന്നോ പേരുദോഷം കേള്‍പ്പിക്കാതെയാണ് ബെംഗലുരു സൗത്ത് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചത്. മകന് നല്ലൊരു അച്ഛനാകാനും നല്ല കുടുംബസ്ഥനാകാനുമാണ് ഇനിയുള്ള കാലം ചിലവഴിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മധുകര്‍ ഷെട്ടിയെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ താന്‍ അതീവ ദു:ഖിതനാണ്. മാസങ്ങള്‍ക്ക് മുന്‍പ് കൈലാസ് മാനസസരോവരിലേക്ക് യാത്ര പോയപ്പോഴാണ് താന്‍ രാജിവയ്ക്കാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഷെട്ടിയുടെ മരണത്തോടെ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
ജോലിയില്‍ നിന്ന് വിടുതല്‍ വാങ്ങിയ ശേഷം അടുത്ത ആറ് മാസം പൂര്‍ണ്ണമായും വിശ്രമിക്കും. പിന്നീട് കാര്‍ഷിക വൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇനിയുള്ള കാലം കര്‍ഷകനായി ജീവിക്കും. കളങ്കമില്ലാത്ത വ്യക്തിയായി ജീവിക്കാനാഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ചിലപ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു.
Post Your Comments