Latest NewsBusiness

വിദ്യാർത്ഥികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുകൾ ഒരുക്കി ആമസോൺ

കൊച്ചി : അധ്യയന വർഷം ആരംഭിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുകൾ ഒരുക്കി ആമസോൺ ഓൺലൈൻ വിപണി. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കാവശ്യമായ സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, ഷൂസ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ ഇളവുകളോടെ നൽകുന്നു.

സ്വിസ് മിലിറ്ററി, അമേരിക്കൻ ടൂറിസ്റ്റർ, ആമസോൺ ബേസിക്സ്, സഫാരി, സ്കൈ ബാഗ്‌സ്, വൈൽഡ് ക്രാഫ്റ്റ്‌സ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ബാഗുകൾ 70 ശതമാനം വരെ ഇളവുകളോടെ സ്വന്തമാക്കാം.  ഓർപാറ്റ്, അപ്സര, ലുക്സർ, നടരാജ് ക്ലാസ്സ്‌മേറ്റ്‌, തുടങ്ങിയ ബ്രാൻഡുകളുടെ നോട്ട് പാടുകൾ, കാൽക്കുലേറ്റർ, എഴുത്തുപകരണങ്ങൾ, എന്നിവയും ക്യാമലിൻ, കാമേൽ, ഫേബർ കാസ്റ്റെൽ തുടങ്ങിയ ബ്രാൻഡുകളുടെ ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് ഉൽപ്പന്നങ്ങളും മികച്ച വിലയിൽ സ്റ്റോറിൽ നിന്നും ലഭ്യമാകും.

ബോറോസിൽ, സെല്ലോ, പീജിയൻ, മിൽട്ടൺ ടപ്പർവെയർ തുടങ്ങിയ മികച്ച ബ്രാൻഡുകളുടെ ഗുണമേന്മയുള്ള ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവ 100രൂപ മുതൽ ലഭ്യമാണ്. ഡിസ്‌നി, നൈക്ക്, ബാറ്റ റെഡ് ടേപ്പ്, ലിബർട്ടി തുടങ്ങിയ ബ്രാൻഡുകളുടെ ഷൂസുകൾ 199രൂപമുതൽ ആരംഭിക്കും. ഇവകൂടാതെ സ്‌പോർട്സ് സാധനങ്ങളും വളരെ വിലക്കുറവിൽ ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button