Latest NewsIndia

അജിത് ഡോവൽ സുരക്ഷാ ഉപദേഷ്ട്ടാവായി തുടരും

ന്യൂ ഡൽഹി: ദേശിയ സുരക്ഷാ ഉപദേഷ്ട്ടാവായി അജിത് ഡോവൽ തുടരും. നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി പുതിയ മന്ത്രി സഭയിലെ മന്ത്രിമാരുടെ പട്ടിക പുറത്ത് വിട്ട ഒപ്പമാണ് അജിത് ഡോവൽ സുരക്ഷാ ഉപദേഷ്ട്ടാവായി തുടരുമെന്ന അറിയിപ്പും വന്നത്. മുൻ എൻ ഡി എ സർക്കാരിലും ഈ ചുമതല വഹിച്ചിരുന്നത് ഡോവൽ ആയിരുന്നു. രാജ്യത്തിന്റെ അഞ്ചാമത്തെ സുരക്ഷാ ഉപദേഷ്ട്ടാവാണ് ഇദ്ദേഹം. സർജിക്കൽ സ്‌ട്രൈക്ക്, ബാലക്കോട്ട് ഭീകര താവള ആക്രമണം എന്നിവയ്ക്ക് ചുക്കാൻ പിടിച്ചത് ഡോവലാണ്. മുൻപ് ഇന്റലിജൻസ് ബ്യുറോ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിയായ ഇദ്ദേഹം 1968 കേരള കേഡർ ഐ പി എസ് ബാച്ചിലെ അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button