കൊച്ചി: രജനികാന്തിന്റെ ബാഷയെപ്പോലെ ലോക്സഭയില്‍ ഒറ്റയ്ക്ക് നിന്ന് അത്ഭുതം കാട്ടാൻ കഴിയില്ലെന്നും അതുകൊണ്ട് തന്നെ കേരളത്തിലെ പൊതുപ്രശ്നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ്. എം.പി.മാര്‍ക്കൊപ്പം നില്‍ക്കുമെന്നും നിയുക്ത സിപിഎം എം.പി എ.എം ആരിഫ്. സി.പി.എം. അംഗങ്ങളുടെ എണ്ണം കുറവായതിനാല്‍ ജയിച്ച മൂന്നുപേര്‍ക്കും വലിയ ഉത്തരവാദിത്വമാണുള്ളത്. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടുണ്ടാകാം. സര്‍ക്കാര്‍ ആരെയും ശബരിമലയിലേക്ക് വിളിച്ചുകൊണ്ടുവന്നിട്ടില്ല. പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാനായില്ല. ജനങ്ങളോട് എന്തുപറയണമെന്ന് പ്രവര്‍ത്തകരെ പഠിപ്പിക്കുന്നതില്‍ ഇടതുമുന്നണിക്ക് വീഴ്ചപറ്റിയെന്നും എ.എം.ആരിഫ് പറയുകയുണ്ടായി. ആലപ്പുഴ മണ്ഡലത്തിലെ ഭൂരിപക്ഷം വിശ്വാസികളും തനിക്കാണ് വോട്ടുചെയ്തതെന്നും എന്‍.എസ്.എസിന് സ്വാധീനമുള്ള സ്ഥലത്ത് പോലും തനിക്ക് വോട്ട് കിട്ടിയെന്നും ആരിഫ് കൂട്ടിച്ചേർത്തു.
Post Your Comments