ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭായുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എത്തുമെന്ന് അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു എന്നും അദ്ദേഹം അറിയിച്ചു വ്യാഴാഴ്ച്ച വൈകിട്ട് ഏഴു മണിക്കാണ് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
രണ്ടാം മന്ത്രിസഭയില്‍ മോദിയും കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും..പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. കൂടാതെ നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Post Your Comments