Latest NewsUAEGulf

1500 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കി ഈ ഗള്‍ഫ്‌ രാജ്യം

ദുബായ് : യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഇനി മുതൽ ഫീസ് ഉണ്ടാകില്ല. രാജ്യത്തിന്റെ വിദേശനിക്ഷേപത്തിനും സാന്പത്തിക വളര്‍ച്ചക്കും പ്രോല്‍സാഹനം നല്‍കുന്നത്തിനു വേണ്ടിയാണ് പുതിയ തീരുമാനം. ചില ഫീസുകൾക്ക് ചില ഭേദഗതി വരുത്താനും തീരുമാനമുണ്ട്. യു എ ഇ മന്ത്രിസഭയാണ് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഇനി മുതൽ ആഭ്യന്തമന്ത്രാലയം, സാന്പത്തിക കാര്യമന്ത്രാലയം. മാനവവിഭവ ശേഷി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഈടാക്കിയിരുന്ന വിവിധ ഫീസുകള്‍ ഒഴിവാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യും. ഇത് രാജ്യത്തെ വ്യാപാര മേഖലയിലുള്ളവര്‍ക്കും നിക്ഷേപകര്‍ക്കും നേട്ടമാകുമെന്ന് മന്ത്രിസഭ വിലയിരുത്തി.

ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം വന്നെത്തുന്ന രാജ്യം എന്ന നിലയില്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണപരമായ ചെലവുകള്‍ കുറക്കാന്‍ ഇത് വഴിയൊരുക്കും. തന്മൂലം കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രിസഭ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button