ശക്തമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ഉദരത്തിലെ വിചിത്രമായ ശേഖരം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. എട്ട് സ്പൂണ്‍, കത്തി, സ്‌ക്രൂ ഡ്രൈവര്‍, ടൂത്ത് ബ്രഷ് എന്നിവയാണ് എക്‌സ്‌റേ പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശിലെ മാന്‍ദിയിലെ മാന്‍ദിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് സംഭവം. അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവിനെ പരിശോധനക്ക് ശേഷം ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
എക്‌സ്‌റേ പരിശോധനയില്‍ കണ്ടെത്തിയതിനേക്കോള്‍ കൂടുതല്‍ വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഏകദേശം നാലുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വസ്തുക്കള്‍ പൂര്‍ണമായും ഉദരത്തില്‍ നിന്നും നീക്കം ചെയ്തത്. വിചിത്ര വസ്തുക്കള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ‘പിക്ക’ എന്ന വിചിത്രമായ മനോവൈകല്യമാണ് രോഗിക്കെക്കെന്നും ഡോക്ടര്‍മാർ വ്യക്തമാക്കി.
Post Your Comments