സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ വൈദികരുടെ അറസ്റ്റ് കോടതി താല്‍കാലികമായി തടഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ വൈദികര്‍ ഹാജരാകണമെന്നും എറണാകുളം സെഷന്‍സ് കോടതി നിര്‍ദേശിച്ചു. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ ഏഴിന് പരിഗണിക്കാന്‍ മാറ്റി.
വൈദികരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാന്‍ പാടില്ലെന്നും വൈദികരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകും വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി. കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികരെ പ്രതിചേര്‍ത്തത്. ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാദര്‍ ടോണി കല്ലൂക്കാരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് എറണാകുളം സെഷന്‍സ് കോടതി പരിഗണിച്ചത്. വൈദികര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യുന്നതിന് ഏഴ് ദിവസം അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏഴ് ദിവസം ചോദ്യംചെയ്യലിനായി കോടതി അനുവദിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ചോദ്യം ചെയ്യാമെന്നും ചോദ്യംചെയ്യുന്ന മുറിയില്‍ അഭിഭാഷകരെ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments