KeralaLatest News

പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

കുമ്പള : പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ഒളയത്തെ മുഹമ്മദലി -അഫ്സ ദമ്ബതികളുടെ മകന്‍ അഫ്സല്‍ (17)ആണ് മരിച്ചത്. തിങ്കളാഴ്ച വീടിന് സമീപത്തെ ഒരു വീട്ടിലേക്ക് ഇഷ്ടിക കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. തലപ്പാടിയിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് അഫ്സല്‍ താമസിച്ചിരുന്നത്. തലപ്പാടി സ്‌കൂളില്‍ നിന്ന് ഇപ്രാവശ്യം പത്താംക്ലാസ് പാസായതായിരുന്നു. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കെയാണ് ദുരന്തം തേടിയെത്തിയത്.

shortlink

Post Your Comments


Back to top button