മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്‌സ് 66 പോയിന്റ് ഉയര്‍ന്ന് 39749ലും നിഫ്റ്റി 4 പോയിന്റ് ഉയർന്നു 11928ലുമാണ് ഇന്നത്തെ ഓഹരിവിപണി അവസാനിച്ചത്. യെസ് ബാങ്ക്, ഇന്‍ഫോസിസ്, കോല്‍ ഇന്ത്യ, പവര്‍ഗ്രിഡ്, റിലയന്‍സ്, ടിസിഎസ്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍സന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നേട്ടത്തിലും ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോപ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, എല്‍റ്റി, ടാറ്റ മോട്ടോര്‍സ്, ആക്‌സിസ് ബാങ്ക്, കൊടക് ബാങ്ക്, മാരുതി, ഐടിസി, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
Post Your Comments