തലശ്ശേരി : അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ തലശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ. ഹർജി തീർപ്പാക്കുന്നതുവരെ സെഷൻ കോടതി നടപടി നിർത്തിവെക്കണം. സിബിഐ ഹൈക്കോടതിയിൽ അപേക്ഷ ക്ഷണിച്ചു.നടപടി തലശ്ശേരി സെഷൻ കോടതി കുറ്റപത്രം മടക്കിയതിനാൽ.
2012 ഫെബ്രുവരി 20 കണ്ണപുരം കീഴറയിലെ വള്ളുവന് കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന ഷുക്കൂര്‍ കൊല്ലപ്പെടുകയായിരുന്നു.
ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചയുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Post Your Comments