Latest NewsKerala

ഹൈടെക് അടുക്കള സ്ഥാപിച്ച് സംസ്ഥാനത്തെ ഈ ജയിൽ

തൃശൂര്‍: വിയ്യൂര്‍ ജയിലിന് ഒന്നരക്കോടിയുടെ ഹൈടെക് അടുക്കള. സംസ്ഥാനത്തെ ഒരു ജയിലില്‍ ഇതാദ്യമായാണ് ഒന്നര കോടി രൂപ ചെലവിട്ട് അത്യാധുനിക അടുക്കള നിര്‍മ്മിച്ചിരിക്കുന്നത്. ആകെ 840 തടവുകാരാണ് ഇവിടെയുള്ളത്. ഇവർക്ക് രണ്ട് നേരത്തേക്ക് കഴിക്കാൻ വേണ്ടത് ആകെ 350 കിലോ അരിയാണ്. ഇത് പാകം ചെയ്യാൻ മണിക്കൂറുകളുടെ അധ്വാനവും ആവശ്യമാണ്. എന്നാൽ പുതിയ സംവിധാനത്തിലൂടെ അരമണിക്കൂറിനകം മുഴുവൻ പേര്‍ക്കുമുളള ചോറ് തയ്യാറാകും. ആവിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തില്‍ വെള്ളം തിളപ്പിച്ച് അരി കഴുകി ഇട്ടാല്‍ മാത്രം മതി.

പച്ചക്കറി കഴുകാനും അരിയാനും അത്യാധുനിക മെഷീൻ, സാമ്പാറും അവിയലും ഉണ്ടാക്കാൻ പ്രത്യേകം യന്ത്രങ്ങള്‍ എന്നിവയാണ് ഇവിടെയുള്ളത്. കൂടാതെ അടുക്കളയില്‍ നിന്ന് ഭക്ഷണം സെല്ലുകളിലേക്ക് കൊണ്ടുപോകാൻ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനവുമുണ്ട്.തടവുകാരുടെ തുണിയും പുതപ്പുകളും അലക്കാനും വിദേശ നിര്‍മ്മിത യന്ത്രമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button