അമേഠിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയില്‍ പെട്രോളിയം, കെമിക്കല്‍ ബിടെക് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 26 മുതല്‍ ജൂലൈ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.rgipt.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ജെഇഇ അഡ്വാന്‍സ്ഡ് സ്‌കോറാണു പ്രവേശന മാനദണ്ഡം. ഓരോ ശാഖയിലും 60 സീറ്റ്. 12ാം ക്ലാസില്‍ 60% മൊത്തം മാര്‍ക്ക് വേണം. പട്ടികവിഭാഗം 55%. വിവരങ്ങള്‍: 0535-270-4565,
എംടെക് (പെട്രോളിയം എന്‍ജി., കെമിക്കല്‍ എന്‍ജി.), പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂണ്‍ 10 വരെ അപേക്ഷ സ്വീകരിക്കും. പെട്രോളിയം എന്‍ജിനീയറിങ് & ജിയോളജിക്കല്‍ സയന്‍സ്, എന്‍ജിനീയറിങ് സയന്‍സ്, ബേസിക് സയന്‍സ് & ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ് സ്റ്റഡീസ് (ഫിനാന്‍സ്, മാര്‍ക്കറ്റിങ്, എച്ച്ആര്‍, ഓയില്‍ & ഗ്യാസ്, എനര്‍ജി മാനേജ്‌മെന്റ് & ഇക്കണോമിക്‌സ്) തുടങ്ങിയ മേഖലകളിലാണു പിഎച്ച്ഡി ഗവേഷണത്തിനു സൗകര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rgipt.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Post Your Comments