അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡ് സര്‍വകലാശാലയില്‍ നിന്നും ചേദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ ബിഎസ്പി നേതാവ് അറസ്റ്റില്‍. എം.ബി.എ വിദ്യാര്‍ത്ഥിനിയായ കാമുകിക്ക് സര്‍വകലാശാലയിലെ ജീവനക്കാരന്റെ സഹായത്തോടെയാണ് ബിഎസ്പി നേതാവായ ഫിറോസ് അലാം ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് ഫിറോസ് കാമുകിക്ക് ഉറപ്പു നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.
ആദ്യം വ്യാജ ചോദ്യപേപ്പര്‍ ഉണ്ടാക്കി കാമുകിക്ക് നല്‍കിയെങ്കിലും അത് ശരിക്കുമുളള ചോദ്യപേപ്പര്‍ അല്ലെന്ന് മനസിലാക്കിയ കാമുകി ഫിറോസുമായി വഴക്കിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ശരിക്കുമുള്ള ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ഫിറോസ് തീരുമാനിച്ചത്. അതെ സമയം ഫിറോസ് പിടിയിലായെന്ന് അറിഞ്ഞതോടെ കാമുകി ഒളിവിലാണ്.
ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയാല്‍ സ്ഥിരമായി മറ്റൊരു നല്ല ജോലി ശരിപ്പെടുത്തി തരാമെന്ന് വാഗദാനം ചെയ്താണ് ഫിറോസ് ഇര്‍ഷാദ് എന്ന ജീവനക്കാരന്റെ വിശ്വാസം നേടിയെടുത്തത്.
Post Your Comments