ബ്രസീലിയ: വിവിധ ജയിലുകളിലായുണ്ടായ സംഘര്‍ഷത്തില്‍ 55 തടവുപുള്ളികള്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ നാല് ജയിലുകളിലായാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്ന് മാഫിയാ ഗ്യാംങ്ങുകളില് പെട്ടവര്‍ ജയിലിനകത്ത് ഏറ്റുമുട്ടുകയിരുന്നുവെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ഇത്രയും തടവുപുള്ളികള്‍ കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്വസം മുട്ടിയാണ് പലരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ടൂത്ത് ബ്രഷിന്റെ അറ്റം മൂർച്ചകൂട്ടി അതുപയോഗിച്ച് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ടു വർഷം മുമ്പ് സമാനമായി ബ്രസീല്‍ ജയിലുണ്ടായ ഏറ്റുമുട്ടലിലും 56 പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments