ഭുവനേശ്വര്‍: 93 പേരടങ്ങുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു പ്രതിനിധി സംഘം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ഒഡീഷ ഇന്റര്‍നാഷണല്‍ സെന്ററുമായി സഹകരിച്ച് ഓങ്കാര്‍നാഥ് മിഷനാണ് ഇവരുടെ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തത്. ഭുവനേശ്വറില്‍ എത്തിയ സംഘത്തെ ഓങ്കാര്‍നാഥ് മിഷന്‍ ആദരിക്കുകയും ചെയ്തു.
ഇത് ലോകത്തിനുള്ള സമാധാനത്തിന്റെ സന്ദേശമാണെന്ന് ഓംകാര്‍നാഥ് മിഷന്‍ സ്ഥാപകനായ കിങ്കര്‍ വിത്തല്‍ രാമാനുജ് മഹാരാജ് പറഞ്ഞു. ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്നതിനു മുമ്പ് സംഘം ഹരിദ്വാറിലേക്ക് പോയിരുന്നു. ഇസ്ലാമാബാദ്, കറാച്ചി, ബലൂചിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഹിന്ദുക്കളാണ് സംഘത്തിലുള്ളത്.
വിവിധ മതകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കകയാണ് സംഘത്തിന്റെ പ്രധാനലക്ഷ്യം. ഇന്ത്യ പാക് സര്‍ക്കാരുകള്‍ സമാധാനം നിലനിര്‍ത്തുന്നതിന് മുന്‍കൈ എടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അങ്ങനെയെങ്കില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശനം സുഖകരമാകുമെന്നും പാക് സംഘത്തിലുള്ളവര്‍ പറഞ്ഞു. മഥുര, വൃന്ദാവന്‍ തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങല്‍ലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ സംഘം. ഒരു മാസത്തെ വിസയാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്.
Post Your Comments