തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനെതിരെ ഉയർന്ന സാമ്പത്തിക ക്രമകേട് പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു .
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ തട്ടിയെടുത്തതെന്നായിരുന്നു പരാതി. ഇങ്ങനെയൊരു പരാതിയിൻ മേൽ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മാത്രമല്ല വരവ് ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിൽ പറയുന്നത്.
റിപ്പോര്‍ട്ടിൻ മേൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഡിജിപിയാണ്. എന്നാല്‍ ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ ഉടൻ തുടര്‍ നടപടികൾ ഉണ്ടാകില്ല. യു എൻ എയുടെ വൈസ് പ്രസിഡന്‍റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്താനായിരുന്നില്ല. പക്ഷെ, ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉയർന്നതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്ക് അന്വേഷണ ചുമതല നല്കിയത്.
Post Your Comments