Latest NewsGulf

റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ ദയനീയാവസ്ഥ; കൈപിടിച്ചുയർത്താൻ യു.എ.ഇ

റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ ദയനീയാവസ്ഥ, മ്യാൻമറിൽ വംശീയ ഉൻമൂലനം നേരിടുന്ന റോഹിങ്ക്യൻ വംശജർക്കു വേണ്ടി യു.എ.ഇയുടെ കാരുണ്യപ്രവാഹം. ലോകത്തിന്റെ പല ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ ജനതക്ക്​ തുണയാകാനുള്ള പദ്ധതിക്ക്​ വലിയ തോതിലുള്ള ജനപിന്തുണയാണ്​ ലഭിക്കുന്നത്​.

കഷ്ടത അനുഭവിക്കുന്ന​ റോഹിങ്ക്യൻ അഭയാർഥികൾക്കു വേണ്ടി വിപുലമായ ഫണ്ട്​ സമാഹരണത്തിന്​ യു.എ.ഇ തുടക്കം കുറിച്ചത്​. മ്യാൻമറിൽ നിന്നും നാടുവിട്ട റോഹിങ്ക്യകളിൽ നല്ലൊരു പങ്ക്​ ബംഗ്ലാദേശിലും മറ്റുമാണ്​ അഭയാർഥികളായി ജീവിക്കുന്നത്​. അഭയാർഥി ക്യാമ്പുകളിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നവർക്ക്​ സാധ്യമായ സഹായം ഉറപ്പാക്കുന്നതാണ്​ യു.എ.ഇ പ്രഖ്യാപിച്ച പദ്ധതി. ഇതി​െൻറ ഭാഗമായി ഒട്ടേറെ ജീവകാരുണ്യ ഉൽപന്നങ്ങളാണ്​ റെഡ്​ക്രസൻറ്​ മുഖേന അയക്കുന്നത്​.

റോഹിങ്കായൻ അഭയാർഥികളുടെ ക്ഷേമത്തിനായി ശൈഖ ഫാതിമ ബിൻത്​ മുബാറക്​ 10 ദശലക്ഷം ദിർഹമാണ്​ പദ്ധതിക്ക്​ സഹായധനം പ്രഖ്യാപിച്ചത്​. ശൈഖ്​ ഹംദാൻ ബിൻ സായിദ്​ 5 ദശലക്ഷം ദിർഹവും കൈമാറി. വിവിധ രാജ്യങ്ങളിൽ പ്രയാസകരമായി ജീവിതം തള്ളി നീക്കുന്ന റോഹിങ്ക്യൻ മുസ്​ലിംകൾക്ക്​ കൂടുതൽ സഹായം ഉടൻ എത്തിക്കുമെന്ന്​ റെഡ്​ക്രസൻറ്​ സാരഥി അറിയിച്ചു. കുട്ടികളും സ്​ത്രീകളുമാണ്​ അഭയാർഥി ക്യാമ്പുകളിലുള്ളവരിൽ കൂടുതൽ. അതുകൊണ്ടു തന്നെ ഈ വിഭാഗങ്ങളു​ടെ ക്ഷേമം മുൻനിർത്തിയയുള്ള നടപടികൾക്കാണ്​ യു.എ.ഇ റെഡ്ക്രസൻറ്​ നേതൃത്വം നൽകുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button