Latest NewsAutomobile

താരമാകുന്ന വെന്യു; കാരണം ഇതാണ്

സാങ്കേതികവിദ്യകളുടെ കാര്യത്തിൽ ഏറെ മുന്നിലണ് ഈ വെന്യു

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യു ബുക്കിംങിലും താരമായി കഴിഞ്ഞു . മികച്ച ബുക്കിംഗ് നേടി മുന്നേറുകയാണ് ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്‍യുവിയായ വെന്യു. ഇതാ രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യുവിന്‍റെ ചില പ്രത്യേകതകള്‍

സാങ്കേതികവിദ്യകളുടെ കാര്യത്തിൽ ഏറെ മുന്നിലണ് ഈ വെന്യുവെന്ന് പറയാം. വാഹനത്തിന്‍റെ സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാനം. സുരക്ഷ, സൗകര്യം, വെഹിക്കിള്‍ മാനേജ്മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയവ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ് 33-ല്‍ അധികം സേവനങ്ങള്‍ ഒരുക്കുന്ന ബ്ലൂലിങ്ക് സാങ്കേതികവിദ്യയിലുള്ള ഈ ഡിവൈസ്.

കണക്റ്റഡ് എസ്യുവിയിൽ ബ്ലൂലിങ്ക് പ്രവർത്തനവും ഏറെ മികച്ചതാണ്. വോഡഫോണ്‍ ഇ-സിം, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനം എന്നിവ വഴിയാണ് ബ്ലൂലിങ്കിന്‍റെ പ്രവര്‍ത്തനം. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയവ ബ്ലൂലിങ്കിലുണ്ട്.

ഇന്‍റീരിയര്‍ ഏറെ ശ്രദ്ധനേടുന്ന വിധമാണുള്ളത്. ബ്ലാക്ക് ഫിനിഷിങ് ഇന്റീരിയറില്‍ സില്‍വര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയും ഇന്റീരിയറിന്റെ സവിശേഷതകളാണ്.

വെന്യുവിലെ ഇലക്ട്രിക് സണ്‍റൂഫ് ഏറെ പ്രത്യേകതകളുള്ളതാണ്. 3995 എംഎം നീളവും 1770 എംഎം വീതിയും 1590 എംഎം ഉയരവുമുള്ള വാഹനത്തില്‍ ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്‌സ് എന്നിവയുമുണ്ട്. സുരക്ഷയും ഒരുക്കിയിരിക്കുന്നത് മികച്ചതാണ്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

മികച്ച എഞ്ചിന്‍, 13 വേരിയന്‍റുകള്‍ ഉണ്ട്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button