തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കത്തയച്ചു. ജൂണ്‍ 9ന് മുമ്പ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണം എന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം അന്തരിച്ച നേതാവ് കെ.എം മാണിക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട്. നിയമസഭ ബജറ്റ് സമ്മേളനം തുടങ്ങി. സമാനതകളില്ലാത്ത നോതാവാണ് കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ജയത്തില്‍ മാണിയുടെ റെക്കോര്‍ഡുകള്‍ ഇനി തകര്‍ക്കാന്‍ കഴിയുമോ എന്നത് സംശയമാണെന്ന് സ്പീക്കര്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേയ്ക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. അതേസമയം കെ.എം മാണിയോടുള്ള ആദരവായി കാരുണ്യ പദ്ധതി തിരിച്ചു കൊണ്ടു വരണമെന്ന് എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
Post Your Comments