
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നതിനിടെ മോന്‍സ് ജോസഫിന്റെ നീക്കത്തിനെ വിമര്‍ശിച്ച് റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്ത്. പി ജെ ജോസഫിനെ നിയമസഭാ കക്ഷിനേതാവാക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെതിരെയാണ് റോഷി അഗസ്റ്റിന്റെ വിമര്‍ശനം.
പാര്‍ട്ടിയില്‍ കൂടിയോലോചന ചെയ്യാതെയാണ് മോന്‍സ് കത്ത് നല്‍കിയതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.കത്ത് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കി. തര്‍ക്കം ഇരിപ്പിടത്തെ ചൊല്ലിയല്ല എന്നും എംഎല്‍എ പറഞ്ഞു.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പി ജെ ജോസഫിന് നിയമസഭാകക്ഷി നേതാവിന്റെ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ മോന്‍സ് ജോസഫാണ് കത്ത് നല്‍കിയത്.
Post Your Comments