Latest NewsCricketSports

കോഹ്ലിയാണ് ക്യാപ്റ്റനെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുക ധോണിയായിരിക്കും: സുരേഷ് റെയ്ന

ആംസ്റ്റര്‍ഡാം: ലോകകപ്പിലെ ക്യാപ്റ്റൻ കോഹ്ലി ആണെങ്കിലും കളി നിയന്ത്രിക്കുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഇത്തവണയും ധോണിക്ക് തന്നെയാകുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ആംസ്റ്റര്‍ഡാമില്‍ അവധികാലം ആഘോഷിക്കുന്ന വേളയിലാണ് റെയ്‌നയുടെ ഈ പ്രതികരണം. ഇപ്പോള്‍ മുൻപത്തെ രണ്ട് ലോകകപ്പിലേയും ധോണിയുടെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് റെയ്‌ന. ഈ ലോകകപ്പിലും ധോണിയുടെ റോള്‍ അത് തന്നെയാണെന്നാണ് റെയ്ന പറയുന്നത്. ‘പേപ്പറില്‍ ധോണി ക്യാപ്റ്റനായിരിക്കില്ല. എന്നാല്‍ ഗ്രൗണ്ടില്‍ അങ്ങനെയല്ല, കോലിക്ക് പകരം ധോണി ക്യാപ്റ്റനാവുകയാണ്. കഴിഞ്ഞ രണ്ട് ലോകകപ്പിലെ അതേ വേഷം തന്നെയാണ് ധോണി ചെയ്യുന്നത്.

സ്റ്റംപിന് പിന്നില്‍ നിന്ന് അദ്ദേഹം ബൗളര്‍മാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. ഫീല്‍ഡിങ് തീരുമാനിക്കുന്നത് ധോണിയാണ്. ക്യാപ്റ്റന്മാരുടെ ക്യാപ്റ്റനാണ് ധോണി. ധോണി സ്റ്റംപിന് പിന്നില്‍ നില്‍ക്കുമ്പോള്‍ കോലിക്ക് തന്നെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇക്കാര്യം കോലി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്ന് നമുക്കറിയാം.’ റെയ്‌ന അഭിപ്രായപ്പെട്ടു. ടീം ഇന്ത്യ ലോകകപ്പ് നേടാനുള്ള ശേഷിയുള്ളവരാണെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ധോണി ക്യാപ്റ്റനായ ടീമിൽ രണ്ട് ലോകകപ്പ് കളിച്ച താരമാണ് സുരേഷ് റെയ്‌ന. ഒരുകാലത്ത് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്ന റെയ്‌നയ്ക്ക് പക്ഷെ ഇത്തവണ ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button