
ഡൽഹി : കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ട് പിസിസികൾ രാഹുലിന് കത്തയച്ചു. അതേസമയം സ്ഥാനം രാജിവെക്കണമെന്ന ഉറച്ചനിലപാടിലാണ് രാഹുൽ ഗാന്ധി. പിന്തിരിപ്പിക്കാനെത്തിയ നേതാക്കളോട് രാഹുൽ നിലപാട് ആവർത്തിച്ചു. കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കെസി വേണുഗോപാലും രാഹുലിനെ കണ്ടു.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ സമയം നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. രാഹുലിനെ രാജി വയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ച സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഈ തീരുമാനത്തോട് യോജിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂല മാറ്റമുണ്ടായേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.
Post Your Comments