ആലപ്പുഴ: 60 വയസ്സ് കഴിഞ്ഞ സംസ്ഥാനത്തെ മുഴുവന്‍ അലക്കുതൊഴിലാളികള്‍ക്കും പെന്ഷന് നല്‍കുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു . അഖിലകേരള വണ്ണാര്‍സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ണാര്‍സംഘം ഭാരവാഹികള്‍ അലക്കുജോലിചെയ്ത് 60 കഴിഞ്ഞ സമുദായാംഗങ്ങളുടെ പട്ടിക നല്കിയാല് അടുത്തമാസം മുതല്‍തന്നെ പെന്ഷന് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പുതിയ കാലത്തിനനുസരിച്ച് അലക്കുജോലി നടത്തുന്നതിന് യന്ത്രം വാങ്ങുന്നതിന് സബ്സിഡി നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments