
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെന്ഷന് നിര്‍ണയരീതിയില്‍ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. സര്‍വിസ് ആറുമാസത്തിലധികമെങ്കില് ഒരുവര്‍ഷമായി കണക്കാക്കുന്ന വ്യവസ്ഥ ഒഴിവാക്കി ജീവനക്കാരുടെയും അധ്യാപകരുടെയും പെന്ഷന് നിര്ണയരീതിയിലാണ് മാറ്റം വരുത്തിയത്. എന്നാൽ ആറു മാസത്തിലേറെ സര്‍വിസ് ഒരുവര്‍ഷമായി കണക്കാക്കിയാണ് നിലവില്‍ പെന്ഷന് നിശ്ചയിച്ചിരുന്നത്.
മൂന്നുമാസത്തില്‍ കുറവുള്ള സര്‍വിസ് ഒഴിവാക്കും. ഒമ്പത് മാസത്തില്‍ കൂടുതലുള്ള സര്‍വിസ് ഒരുവര്‍ഷമായി കണക്കാക്കും എന്നതാണ് പുതിയ വ്യവസ്ഥ. സര്‍വിസ് ചട്ടത്തിലെ 57, 64, 65 വകുപ്പുകള്‍ ഇതടക്കം ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി സര്‍ക്കാര്‍ അസാധാരണ ഗസറ്റ് പുറപ്പെടുവിച്ചു. ഏതാനും ജീവനക്കാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതിയുടെ നടപടി. അധികദിനങ്ങള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് വകുപ്പുകളില്‍നിന്ന് നല്‍കണമെന്ന് നിര്‍ബന്ധമാക്കി. ഇതിെന്റ മാതൃകയും ഗസറ്റിലുണ്ട്. ദിവസങ്ങള്‍ കണക്കാക്കുന്നത് സംബന്ധിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
Read Also: രാജ്യത്തെ സംസ്ഥാനങ്ങളില്‍ സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്
ഒമ്പത് വര്‍ഷവും ഒരുദിവസവും സര്‍വിസുണ്ടെങ്കില്‍ 10 വര്‍ഷമായി കണക്കാക്കും. മിനിമം പെന്ഷന് ഉറപ്പാക്കാന്‍ പത്തുവര്‍ഷം വേണമെന്നതിനാലാണിത്. 29 വര്‍ഷവും ഒരുദിവസവും വന്നാല്‍ 30 വര്‍ഷമായി കണക്കാക്കി ഫുള്പെന്ഷന് നല്‍കുന്നത് നിര്‍ത്തി. 32 വര്‍ഷവും ഒരു ദിവസവും ഉണ്ടെങ്കില്‍ 33 വര്‍ഷമാക്കി ഗ്രാറ്റ്വിറ്റിയും നല്‍കില്ല. അതിവര്‍ഷത്തെ അധിക ദിനങ്ങള്‍ പെന്ഷന് പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments